എതിർക്കുന്നവർക്ക് വികസനം വേണ്ട; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

പാലക്കാട്: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് യാതൊരു സംരക്ഷണവുമില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചുവെങ്കിൽ ഇന്നത് ബിജെപി ശക്തമായി നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ നീങ്ങുന്നതെന്നും സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും മതനിരപേക്ഷതയോട് കേന്ദ്ര സർക്കാരിന് യാതൊരു ബഹുമാനവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ പൗരത്വം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. എന്നാൽ അത് മതത്തിന്‍റെ അടിസ്ഥാനത്തിലാകണമെന്നാണ് സർക്കാർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, കോൺഗ്രസ് നിലപാടുകൾക്ക് വ്യക്തതയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.