സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ അപ്രസക്തരാകും: മുഖ്യമന്ത്രി
സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിൽ അപ്രസക്തരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവന്‍റെ ജയന്തി ആഘോഷങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരുദേവന്‍റെ 168-ാം ജയന്തി ആഘോഷ ദിനത്തില്‍ ശിവഗിരി മഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ നടന്നു. ഗുരുവിന്‍റെ മഹത്വം ശരിയായി മനസ്സിലാക്കാനും മനസിലാക്കി കൊടുക്കാനും കഴിഞ്ഞില്ലെങ്കില്‍ അതാണ് വലിയ ഗുരുനിന്ദയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്‍റെ ആദർശങ്ങളുടെ പ്രസക്തി വർദ്ധിക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചെമ്പഴന്തിയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് ശിവഗിരി മഠത്തിൽ നിന്നും ചെമ്പഴന്തിയിൽ നിന്നും ആരംഭിച്ച ജയന്തി ഘോഷയാത്രകൾ നഗരപ്രദക്ഷിണവും നടത്തി.