രാജ്യസുരക്ഷയ്ക്ക് ഭീഷണി; 104 യുട്യൂബ് ചാനലുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും തെറ്റായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് 104 യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 45 വീഡിയോകൾ, നാല് ഫേസ്ബുക്ക് അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ, ആറ് വെബ്സൈറ്റുകൾ എന്നിവ നിരോധിച്ചു.

ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ കണക്കിലെടുത്ത് സോഷ്യൽ മീഡിയ നിരോധിക്കാൻ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69 എ പ്രകാരം സർക്കാരിന് അവകാശമുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.