യുഎസിൽ റാഞ്ചിയ വിമാനം വീഴ്ത്തുമെന്നു ഭീഷണി; ഒടുവിൽ നിലത്തിറക്കി

വാഷിംഗ്ടണ്‍: യു​​​​​​​എ​​​​​​​സി​​​​​​​ൽ റാ​​​​​​​ഞ്ചി​​​​​​​യെ​​​​​​​ടു​​​​​​​ത്ത വി​​​​​​​മാ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​യി യു​​​വാ​​​വി​​​ന്‍റെ മ​​​​​​​ര​​​​​​​ണ​​​​​​​ക്ക​​​​​​​ളി. 29കാ​​​ര​​​നാ​​​യ കോറി പാറ്റേഴ്‌സണ്‍ എന്നയാളാണ് റാ​​​ഞ്ചി ത​​​ട്ടി​​​യെ​​​ടു​​​ത്ത വി​​​മാ​​​നവുമായി ടു​​​​​​​പ്പ​​​​​​​ലോ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പലതവണ പ​​​റ​​​ന്നത്. ആ​​​യി​​​ര​​​ങ്ങ​​​ളെ മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി അ​​​ഞ്ചു​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം സ​​​മീ​​​പ​​​ത്തെ ബെ​​​ന്‍റ​​​ൺ കൗ​​​ണ്ടി​​​യി​​​ൽ വി​​​മാ​​​നം ഇ​​​റ​​​ക്കുകയായിരുന്നു. പ​​​​​​​റ​​​​​​​ന്നു​​​​​​​യ​​​​​​​ർ​​​​​​​ന്ന ഉ​​​ട​​​ൻ ടു​​​​​​​പ്പ​​​​​​​ലോ​​​​​​​യി​​​​​​​ലെ വാള്‍മാര്‍ട്ടി​​​​​​​നു​​​​ മു​​​​​​​ക​​​​​​​ളി​​​​​​​ല്‍ വി​​​​​​​മാ​​​​​​​നം ഇ​​​​​​​ടി​​​​​​​ച്ചി​​​​​​​റ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന ഭീ​​​​​​​ഷ​​​​​​​ണി സ​​​​​​​ന്ദേ​​​​​​​ശം ഇയാൾ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു​​​. ഇ​​​​​​​തേ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍ന്ന് വ്യാ​​​​​​​പാ​​​​​​​ര​​​​​​​കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ല്‍ നി​​​​​​​ന്നും മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ആ​​​​​​​ളു​​​​​​​ക​​​​​​​ളെ​​​​​​​യും ഒ​​​​​​​ഴി​​​​​​​പ്പി​​​​​​​ച്ചു. ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലും ആ​​​​​​​ളു​​​​​​​ക​​​​​​​ളെ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത കേന്ദ്രത്തി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റ്റി. ആം​​​​​​​ബു​​​​​​​ല​​​​​​​ന്‍സും ഫ​​​​​​​യ​​​​​​​ര്‍ഫോ​​​​​​​ഴ്‌​​​​​​​സും ഉ​​​​​​​ള്‍പ്പെ​​​​​​​ടെ സ​​​​​​​ജ്ജ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തി​​​​​​​രു​​​ന്നു. സൗ​​​​​​​ത്ത് ഈ​​​​​​​സ്റ്റ് ഏ​​​​​​​വി​​​​​​​യേ​​​​​​​ഷ​​​​​​​ന്‍ എ​​​​​​​ന്ന സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​ക​​​​​​​മ്പ​​​​​​​നി​​​​​​​യു​​​​​​​ടെ ബീ​​​​​​​ച്ച് ക്രാ​​​​​​​ഫ്റ്റ് കിം​​​​​​​ഗ് എ​​​​​​​യ​​​​​​​ര്‍ 90 എ​​​​​​​ന്ന വി​​​​​​​മാ​​​​​​​ന​​​മാ​​​ണ് ത​​​ട്ടി​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യ​​​​​​​ത്. ഒ​​​​​​​മ്പ​​​​​​​തു​​​​​​​പേ​​​​​​​ര്‍ക്ക് യാ​​​​​​​ത്ര ചെ​​​​​​​യ്യാ​​​​​​​ന്‍ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന ഇ​​​​​​​ര​​​​​​​ട്ട എ​​​​​​​ന്‍ജി​​​​​​​നു​​​​​​​ള്ള​​​​​​​താ​​​​​​​ണ് വി​​​​​​​മാ​​​​​​​നം.