പശ്ചിമഘട്ടത്തിൽ നിന്ന് പുതിയ മൂന്നിനം തേരട്ടകളെ കണ്ടെത്തി
തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ ചോല വനങ്ങളിൽ മൂന്ന് പുതിയ ഇനം തേരട്ടകളെ കണ്ടെത്തി. ജർമ്മനിയിലെ അലക്സാണ്ടർ കെനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണ സംഘമാണ് ഇവയെ കണ്ടെത്തിയത്. സംഘത്തിലെ കൊടുങ്ങല്ലൂർ സ്വദേശി അവിണിപ്പുള്ളി പൂജ അനിൽകുമാറാണ് പുതിയ തേരട്ടകളെ കുറിച്ച് പ്രബന്ധം എഴുതിയത്.
ഡിപ്ലോപോഡ വിഭാഗത്തിൽ പെടുന്നവയാണ് പുതുതായി കണ്ടെത്തിയ തേരട്ടകൾ. ആനമുടി മന്നവൻചോലയിലെ ഷോല ദേശീയോദ്യാനത്തിൽ നിന്ന് കണ്ടെത്തിയ തേരട്ട മന്നവൻ, ഇരവികുളം കടലാർ ചോലയിൽ നിന്ന് കണ്ടെത്തിയ തേരട്ട ഇരവികുളം, ഇരച്ചിപ്പേട്ട ചോല വനങ്ങളിൽ നിന്ന് കണ്ടെത്തിയ തേരട്ട ഷോല എന്നിവയാണ് പുതിയ ഇനം തേരട്ടകൾ.