നിശ്ചിത സമയത്തിനുള്ളിൽ തിരികെയെത്താവർക്ക് മൂന്ന് വർഷം പ്രവേശന വിലക്കേർപ്പെടുത്താൻ സൗദി

സൗദി : സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിലെത്തി നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്താത്തവർക്ക് മൂന്ന് വർഷത്തേക്ക് മടങ്ങാൻ കഴിയില്ലെന്ന് പാസ്പോർട്ട് അധികൃതർ അറിയിച്ചു. എക്സിറ്റ് റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയ ശേഷം കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തവർക്ക് സൗദി അറേബ്യ മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തി.

റീ-എൻട്രി വിസയുള്ള പ്രവാസികൾ വിസയിൽ നിഷ്കർഷിച്ച സമയത്തിനുള്ളിൽ രാജ്യത്തേക്ക് മടങ്ങണമെന്നും അല്ലാത്തപക്ഷം തൊഴിലുടമ പുതിയ വിസ നൽകണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) അറിയിച്ചു.

അതായത്, നിങ്ങൾക്ക് ഒരു പഴയ സ്പോൺസറുടെ പുതിയ വിസയിൽ തിരികെ വരാം. റീ-എൻട്രി വിസയുടെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തെ കാലയളവ് കണക്കാക്കുന്നു. ആശ്രിത വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീ-എൻട്രി വിസയിൽ നാട്ടിലേക്ക് പോകുകയും നിശ്ചിത കാലയളവിനുള്ളിൽ മടങ്ങുകയും ചെയ്തില്ലെങ്കിൽ പോലും റീ-എൻട്രിയിൽ നിന്ന് വിലക്കില്ലെന്ന് അധികൃതർ അറിയിച്ചു.