തൃക്കാക്കര വോട്ടെണ്ണൽ ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍

തൃക്കാക്കരയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തൃക്കാക്കര ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. രാവിലെ 7.30നു സ്ട്രോങ് റൂം തുറക്കും. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു.

എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോംഗ് റൂം വെള്ളിയാഴ്ച രാവിലെ 7.30നു സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുറക്കും.

വോട്ടെണ്ണലിനായി 21 കൗണ്ടിംഗ് ടേബിളുകളുണ്ടാകും. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ്, മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. എല്ലാ കൗണ്ടിംഗ് ടേബിളുകളിലും ഓരോ കൗണ്ടിംഗ് ഏജൻറ് വീതം സ്ഥാനാർത്ഥികളുണ്ടാകും.