പൃഥ്വിരാജിന്റെ കടുവ ജൂണ്‍ 30ന് എത്തും

കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തുകയാണ് കടുവയിലൂടെ. കുറുവച്ചൻ എന്ന ചെറുപ്പക്കാരനായ പ്ലാന്ററുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജനഗണമനയുടെ തിയേറ്റർ വിജയത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും നിർമ്മാതാക്കളായി ഒന്നിക്കുന്നു. ജൂൺ 30ന് കടുവ എത്തുമ്പോൾ പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ എന്ന ചിത്രവുമായി നടന്ന നിയമപോരാട്ടത്തിന് ശേഷമാണ് കടുവ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ചിത്രം 100 കോടി ക്ലബിൽ എത്തുമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ് സുകുമാരന്റെ ആരാധകർ. ജനഗണ മന ആഗോള കളക്ഷനിൽ 50 കോടിയിലധികം രൂപ നേടിയിരുന്നു.

അഭിനന്ദൻ രാമാനുജനാണ് ക്യാമറാമാൻ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻ സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് ഒബ്റോയ് ആണ് ചിത്രത്തിലെ വില്ലൻ.