സിദ്ധുവിന്റെ കൊലയ്ക്ക് പിന്നിൽ ലോറന്‍സ് ബിഷ്‌ണോയ് ; ഉറപ്പിച്ച് പോലീസ്
ന്യൂഡല്‍ഹി: പഞ്ചാബി റാപ്പറും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലെയുടെ കൊലപാതകം ഏറ്റവും സെൻസേഷണൽ കൊലപാതകങ്ങളിലൊന്നായിരുന്നു. സിദ്ദു മൂസെ വാലെയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു.
അകാലി നേതാവ് വിക്കി മിദുഖേരയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇയാളെ കൊല്ലപ്പെടുത്തിയതെന്നും ഡൽഹി പോലീസ് പറഞ്ഞു. നിരവധി തവണ ചോദ്യം ചെയ്തിട്ടും ലോറൻസ് കുറ്റം സമ്മതിച്ചിരുന്നില്ല.എന്നാൽ തന്റെ സംഘമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നു ലോറൻസ് പോലീസിനോട് പറഞ്ഞു.