ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കില്ല
തിരുവനന്തപുരം : ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും.
ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ‘സമ്പൂർണ ഡ്രൈ ഡേ’ ആയിരിക്കും. ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർ ഫെഡിന്റെയോ മദ്യവിൽപ്പന ശാലകൾ, പ്രീമിയം മദ്യവിൽപ്പന ശാലകൾ എന്നിവ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടച്ചിടും. ലഹരി വിരുദ്ധ ക്യാമ്പെയ്ൻ്റെ ഭാഗമായി ഈ ദിവസം മദ്യശാലകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ബോധവൽക്കരണമെന്ന തിരിച്ചറിവിൽ നിന്നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും.