‘വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ കുട്ടികൾക്കും പാരമ്പര്യ സ്വത്തിന് അവകാശം’
ന്യൂദല്‍ഹി: വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ കുട്ടികൾക്കും പാരമ്പര്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി .
ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിക്കുകയാണെങ്കിൽ, അവരെ വിവാഹിതരായി കണക്കാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. കോഴിക്കോട് സ്വദേശി കെ.ഇ. കരുണാകരൻറെ സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.