വിഗ്രഹത്തിൽ തൊട്ടു; കർണാടകയിൽ ദലിത് കുടുംബത്തിന് 60,000 രൂപ പിഴ

കോലാർ: കർണാടകയിലെ കൊപ്പൽ ജില്ലയിൽ ക്ഷേത്രത്തിൽ കയറി വിഗ്രഹത്തിൽ തൊട്ടതിന് ദലിത് കുടുംബത്തിന് 60,000 രൂപ പിഴ. മാലൂർ താലൂക്കിലെ ഹുല്ലറഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയ വിഗ്രഹത്തിൽ ദലിത് ബാലൻ സ്പർശിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

മൂന്ന് ദിവസം മുമ്പ്, ക്ഷേത്രത്തിലെ ഒരു ആഘോഷത്തിനിടെ, കുട്ടി വിഗ്രഹത്തിൽ സ്പർശിക്കുകയും തലയിൽ ചുമക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുകണ്ട് നാട്ടുകാർ കുട്ടിയെ ഓടിച്ചുവിടുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തിലേക്ക് പ്രവേശിക്കരുതെന്ന് ഗ്രാമത്തലവന്മാർ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.