സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികള്‍ക്ക് 23 മുതല്‍ പ്രവേശനം
കൊല്ലം : എം മുകേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം 23 മുതൽ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.
വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം പൂർണ്ണമായും ഓൺലൈൻ ബുക്കിംഗ് വഴിയായിരിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തും.
ഡി.ടി.പി.സി.യിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾക്ക് മാത്രമേ തുരുത്ത് ഭാഗത്തേക്ക് വിനോദ സഞ്ചാരികളുമായി പോകാൻ അനുവാദമുള്ളൂ. ഇതുവരെ 52 ബോട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈസൻസും ഇൻഷുറൻസും മറ്റ് രേഖകളും പരിശോധിക്കുമ്പോൾ സർവീസിന് അർഹതയുള്ള ബോട്ടുകളുടെ എണ്ണം കുറയുമെന്നാണ് കണക്കുകൂട്ടൽ.