റഷ്യയിൽ നിന്ന് ടൊയോട്ട മോട്ടോർ പിൻവാങ്ങുന്നതായി സൂചന

ഉക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് പിൻവാങ്ങുന്ന ഏറ്റവും പുതിയ കാർ നിർമ്മാതാക്കളായി ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോർ മാറിയതായി റിപ്പോർട്ട്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏക പ്ലാന്‍റ് അടച്ചുപൂട്ടാനുള്ള തീരുമാനം കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. റഷ്യയിൽ വാഹനങ്ങളുടെ നിർമ്മാണം സ്ഥിരമായി നിർത്താൻ ടൊയോട്ട തീരുമാനിച്ചതായും സൂചനയുണ്ട്.

മറ്റേതൊരു ജാപ്പനീസ് ബ്രാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിൽ ടൊയോട്ടയ്ക്ക് ഏറ്റവും വലിയ വിപണി വിഹിതമുണ്ടായിരുന്നു. 2007 ലാണ് ടൊയോട്ട റഷ്യയിൽ പ്രാദേശികമായി കാറുകൾ നിർമ്മിക്കാൻ തുടങ്ങിയത്. അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് മുമ്പ്, ആർ.എ.വി 4 സ്പോർട്സ് യൂട്ടിലിറ്റി വാഹനവും കാംറി സെഡാനും നിർമ്മിക്കുന്ന പ്ലാന്‍റ് സെന്‍റ് പീറ്റേഴ്സ്ബർഗിൽ സ്ഥാപിച്ചിരുന്നു. ടൊയോട്ട 80,000 വാഹനങ്ങൾ നിർമ്മിക്കുകയും കഴിഞ്ഞ വർഷം റഷ്യയിൽ 110,000 യൂണിറ്റുകൾ വിൽക്കുകയും ചെയ്തു എന്നാണ് കണക്കുകൾ.