296,000 ഉപഭോക്തൃ ഡേറ്റ ചോർന്നതായി ടൊയോട്ട
ടി-കണക്ട് സേവനത്തിൽ നിന്ന് 296,000 ഉപഭോക്തൃ ഡാറ്റ ചോർന്നതായി കണ്ടെത്തിയതായി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ വെള്ളിയാഴ്ച അറിയിച്ചു.
നെറ്റ്‌വർക്ക് വഴി വാഹനങ്ങളെ ബന്ധിപ്പിക്കുന്ന ടെലിമാറ്റിക്സ് സേവനമായ ടി-കണക്ടിന്‍റെ ഉപഭോക്താക്കളുടെ 296,019 ഇമെയിൽ വിലാസങ്ങളും ഉപഭോക്തൃ നമ്പറുകളും ചോർന്നതായി ടൊയോട്ട അറിയിച്ചു. 2017 ജൂലൈ മുതൽ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സേവന വെബ്സൈറ്റിലേക്ക് സൈൻ അപ്പ് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. സുരക്ഷാ വിദഗ്ധരുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വിവരങ്ങൾ സംഭരിച്ച ഡാറ്റാ സെർവറിന്‍റെ ആക്സസ് ഹിസ്റ്ററിയിൽ നിന്ന് മൂന്നാം കക്ഷി പ്രവേശനം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ടൊയോട്ട പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, മൂന്നാം കക്ഷി പ്രവേശനം പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ല എന്നും കമ്പനി കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പറുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ സാധ്യതയില്ലെന്നും ടൊയോട്ട പറഞ്ഞു.