ടൊയോട്ട അർബന്‍ ക്രൂസർ ഹൈറൈഡർ എത്തി; തിരുവനന്തപുരം ഷോറൂമിൽ അവതരിപ്പിച്ചു

ടൊയോട്ട എസ്‍യുവി അർബൻ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലും ഉണ്ട്.

മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ വേരിയന്‍റുകളിൽ എത്തുന്ന വാഹനത്തിൻ്റെ വില 10.48 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് പ്രസിഡന്റ്, തകാഷി തകാമിയ, നിപ്പോൺ ടൊയോട്ട സിഎംഡി, എം.എ.എം. ബാബു മൂപ്പൻ, ഡയറക്ടർ നയീം ഷാഹുൽ എന്നിവർ ചേർന്ന് നിപ്പോൺ ടൊയോട്ട ഇഞ്ചക്കൽ ഷോറൂമിൽ വച്ച് വാഹനം അനാവരണം ചെയ്തു.

10.48 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന വാഹനത്തിന് 11 വേരിയന്‍റുകളുണ്ട്. ഏറ്റവും ഉയർന്ന മോഡലിന് 18.99 ലക്ഷം രൂപയാണ് വില. ഹൈറൈഡറിന്‍റെ ബ്രാൻഡ് എഞ്ചിനീയറിംഗ് പതിപ്പായ ഗ്രാൻഡ് വിറ്റാരയുടെ വില മാരുതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.