വടകരയിലെ വ്യാപാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: വടകരയിലെ ബിസിനസുകാരനായ രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെയാണ് ശരീരത്തിൽ മുറിവുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വടകര സ്വദേശി രാജന്റെ (62) മൃതദേഹം സ്വന്തം പലചരക്ക് കടയ്ക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്. രാജൻ ധരിച്ചിരുന്ന മൂന്നര പവൻ്റെ സ്വർണ്ണാഭരണങ്ങൾ കാണാതായി. ഒഴിഞ്ഞ മദ്യക്കുപ്പികളും സമീപത്ത് നിന്ന് കണ്ടെത്തി. വടകര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.