ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം:തിരുവനന്തപുരം‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻസർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും.ചിലത് ഭാ​ഗിമായി റദ്ദാക്കും.

👉🏻വഴി തിരിച്ചു വിടുന്നവ

ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർഎന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മം​ഗളൂരു ജങ്ഷൻ അന്ത്യോദയ എക്സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും.കോട്ടയം,എറണാകുളംടൗൺഎന്നിവിടങ്ങളിൽ നിർത്തും.

👉🏻ഭാ​ഗികമായി റദ്ദാക്കുന്നവ

14 മുതൽ 19 വരെ മം​ഗളൂരു സെൻട്രലിൽ നിന്നുപുറപ്പെടുന്നതിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് സർവീസ്അവസാനിപ്പിക്കും.15 മുതൽ 20 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെടേണ്ട മം​ഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) കൊല്ലത്തുനിന്നുരാവിലെ 4.38നു സർവീസ് ആരംഭിക്കും.