ചൂടിനാശ്വാസമായി മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.

സംസ്ഥാനത്ത് ചൂടിനാശ്വാസമായി മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.

നേരിയ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ചൊവ്വാഴ്ച വയനാട് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ അഞ്ച് ജില്ലകളില്‍ മഴസാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നേരിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മെയ് ആറിന് തിങ്കളാഴ്ച കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച്ച വയനാട് യെല്ലോ അലേര്‍ട്ട് ആയിരിക്കും. മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുമുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസം മൂലം കേരള തീരത്ത് റെഡ് അലർട്ട് ഇപ്പോഴും തുടരുകയാണ്. കടലിൽ ഇറങ്ങുന്നതിനു കളിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്