ഉഷ്ണ തരംഗം; റേഷന്‍ കട സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. കടകളുടെ പ്രവര്‍ത്തനം രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ട് 4 മുതല്‍ 8 വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.