മയക്കുമരുന്ന് ടെസ്റ്റിൽ കുടുങ്ങി; കർമങ്ങൾക്ക് ആളില്ലാതെ ബുദ്ധ സന്യാസിമഠം

തായ്ലാൻഡ്: മഠാധിപതി ഉൾപ്പെടെ നാലു സന്യാസിമാരും മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ കർമത്തിന് ആളില്ലാതെ തായ്ലൻഡിലെ ബുദ്ധ സന്യാസിമഠം. ഫെച്ചാബൻ പ്രവിശ്യയിലെ തിൻതാപ്തായിയിലാണ് സംഭവം. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സന്യാസി പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ ഇവരെയെല്ലാം പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. 

വടക്കൻ പ്രവിശ്യയായ ഫെറ്റ്‌ചാബണിലാണ് സംഭവം. സന്യാസികളെ മയക്കുമരുന്ന് ചികിത്സാകേന്ദ്രത്തിൽ അയച്ചതായി അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് കണ്ടെത്താനുള്ള ദേശീയ കാമ്പയിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.