ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രമായ നേപ്പാളിൽ മൂന്ന് മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുലർച്ചെ രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.
പ്രഭവകേന്ദ്രമായ നേപ്പാളിൽ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. ദോതി ജില്ലയിൽ വീട് തകർന്നു വീണാണ് മൂന്ന് പേരും മരിച്ചത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 1.57നാണു അനുഭവപ്പെട്ടത്. അഞ്ചുമണിക്കൂറിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.