പ്രതിഷേധ സൂചകമായി പേര് മാറ്റിയ ട്വിറ്റർ അക്കൗണ്ടുകള്‍ക്ക് സസ്‌പെന്‍ഷന്‍
ട്വിറ്ററിൽ എന്തും പറയാനുള്ള സ്വാതന്ത്ര്യം ആവശ്യമാണെന്നും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് ആളുകളെ സ്ഥിരമായി വിലക്കുന്നത് സ്വീകാര്യമല്ലെന്നുമുള്ള തന്‍റെ മുൻ നിലപാടിൽ അയവുവരുത്തി എലോൺ മസ്ക്. അക്കൗണ്ടിന്‍റെ പേര് എലോൺ മസ്ക് എന്നാക്കി മാറ്റിയ ഹാസ്യനടി കാത്തി ഗ്രിഫിന്‍റെ ട്വിറ്റർ അക്കൗണ്ട് കമ്പനി സ്ഥിരമായി നിരോധിച്ചു.
ട്വിറ്ററിൽ പേര് മാറ്റി ആൾമാറാട്ടം നടത്തിയാൽ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യുമെന്ന് മസ്ക് പറഞ്ഞു. ഈ നടപടിയെക്കുറിച്ച് ഉപഭോക്താക്കൾ ചോദ്യങ്ങളുമായി എത്തിയതോടെ, മസ്ക് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങളുമായി രംഗത്തെത്തി.
“സസ്പെൻഷനെക്കുറിച്ച് ഞങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെരിഫിക്കേഷൻ സംവിധാനം ഇപ്പോൾ പ്രാബല്യത്തിൽ ഉള്ളതിനാൽ മുന്നറിയിപ്പ് ഉണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള പേര് മാറ്റം വെരിഫിക്കേഷൻ മാർക്ക് താൽക്കാലികമായി നഷ്ടപ്പെടാൻ ഇടയാക്കും, “അദ്ദേഹം പറഞ്ഞു.