എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയിലേക്ക്

ഏറ്റെടുക്കൽ കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ സ്പേസ് എക്സ് ഉടമ എലോൺ മസ്കിനെതിരെ ട്വിറ്റർ കേസ് ഫയൽ ചെയ്തു. കമ്പനിയുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് കരാർ അംഗീകരിക്കാനും ഏറ്റെടുക്കൽ പൂർത്തിയാക്കാനും മസ്കിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചിട്ടുണ്ട്.

കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങില്ലെന്ന് പറഞ്ഞ് മസ്കിന്‍റെ അഭിഭാഷകൻ വെള്ളിയാഴ്ച കരാറിൽ നിന്ന് പിൻവാങ്ങിയിരുന്നു. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചത്.

സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ഏറ്റെടുക്കൽ നീക്കത്തിൽ നിന്ന് പിൻമാറുമെന്ന് മസ്ക് കമ്പനിക്ക് കത്തുകളിൽ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ ടെസ്റ്റിങ് രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രം മസ്‌കിന് കൈമാറാമെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയിരുന്നത്.