ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളിൽ ഒന്നാമനായി യുഎഇ

ദുബായ്: ഗൾഫിനെ സ്വപ്നം കാണാത്ത മലയാളികൾ ഉണ്ടോ? ഒരുപക്ഷേ കുറവായിരിക്കാം. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം, തന്‍റെ ജീവിതം മെച്ചപ്പെടുത്താനും കടങ്ങൾ വീട്ടാനും ബാധ്യതകൾ വീട്ടാനുമുള്ള മാർഗം ഗൾഫ് തന്നെയാണ്.

നാട്ടിൽ ജോലിയില്ലാതെ നടക്കുമ്പോൾ ഗൾഫിലേക്ക് വിസ കിട്ടിയാല്‍ വലിയ ആശ്വാസമായിരുന്നു. നേരത്തെ കേരളത്തിൽ നിന്ന് ധാരാളം പേർ ഗൾഫിലേക്ക് പോയിരുന്നു. ഇപ്പോഴും എണ്ണത്തിൽ വലിയ ഇടിവ് വന്നിട്ടുണ്ടാകില്ല. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലെ ശരാശരി ശമ്പള കണക്കുകൾ പുറത്തുവന്നതോടെ ഗൾഫിലേക്ക് പോകുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കും.

ഗൾഫ് രാജ്യങ്ങളുടെ ശരാശരി ശമ്പളത്തിന്‍റെ കാര്യത്തിൽ യു.എ.ഇയാണ് പട്ടികയിൽ ഒന്നാമത്. അമേരിക്കൻ മാഗസിൻ സിഇഒ വേൾഡ് അടുത്തിടെ പുറത്തിറക്കിയ ഒരു കണക്കിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ആറ് ജി.സി.സി രാജ്യങ്ങളിലാണ് അറബ് രാജ്യങ്ങളിൽ തന്നെ ഏറ്റവും ഉയർന്ന ശരാശരി ശമ്പളമുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.