ലോകത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യത നേടി യുഎഇ പാസ്പോർട്ട്
അബുദാബി: ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള പാസ്പോർട്ട് യു.എ.ഇയുടേത്. മുൻകൂറായി വിസ ലഭിക്കാതെ 91 ശതമാനം രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ശേഷിയോടെയാണ് യു.എ.ഇ പാസ്പോർട്ട് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായ യു.എ.ഇ അമേരിക്കയെ (83%) പിന്തള്ളി പട്ടികയിൽ ഒന്നാമതെത്തി. ജർമ്മനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിലെ പാസ്പോർട്ടുകളും യു.എ.ഇ പാസ്പോർട്ട് മറികടന്നു. ആർട്ടൺ ക്യാപിറ്റലിന്‍റെ വേൾഡ് പാസ്പോർട്ട് ഇൻഡക്സിലാണ് നേട്ടം.
വിസയില്ലാതെ 121 രാജ്യങ്ങളിലേക്കും വിസ ഓൺ അറൈവൽ സൗകര്യമുള്ള 59 രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. 10 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം വിദേശികളാണ്, 19 രാജ്യങ്ങൾക്ക് മാത്രമേ മുൻകൂറായി വിസ ലഭിക്കേണ്ടതുള്ളൂ. യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ രീതിയിലുമാണു സഞ്ചരിക്കാനാകുക. വിസ ലഭിച്ചാൽ മാത്രമേ 26 രാജ്യങ്ങളിലേക്ക് അമേരിക്കക്കാർക്ക് പ്രവേശനം അനുവദിക്കൂ.