യുഎസിൽ ഊബര്‍ വാടകയ്ക്ക് എടുത്ത് ബാങ്ക് കൊള്ള; കള്ളൻ പിടിയിൽ

അമേരിക്കയിൽ ഊബര്‍ വാടകയ്ക്ക് എടുത്ത് ബാങ്ക് കൊള്ള. നവംബര്‍ 19ന് മിഷിഗണിലുള്ള സൗത്ത് ഫീല്‍ഡിലാണ് ഊബര്‍ ടാക്സി ഉപയോഗിച്ച് ബാങ്ക് കൊള്ള നടന്നത്. അതിനു പിന്നാലെ, ഫ്‌ലോറിഡയില്‍ ഒരു പ്രാദേശിക ബാങ്ക് കൊള്ളയടിക്കാന്‍ വീണ്ടും ഊബര്‍ ഉപയോഗിക്കപ്പെട്ടു.

ആദ്യ സംഭവത്തിൽ, മോഷ്ടാവ് ഊബറിൽ പോയി ഒരു ബാങ്ക് ശാഖയിൽ നിന്ന് പണം കവർന്ന് അതേ ടാക്സിയിൽ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ടാക്സി ഡ്രൈവറെ കണ്ടെത്തി കള്ളനെ അയാളുടെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാമത്തെ സംഭവത്തിൽ ഊബർ ഡ്രൈവറാണ് മോഷ്ടാവിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. 

ഫ്ലോറിഡയിലെ ഒരു പ്രാദേശിക ബാങ്ക് കൊള്ളയടിക്കാൻ 22 കാരനായ മോഷ്ടാവ് ഊബർ വാടകയ്ക്കെടുത്തു. പ്രതീക്ഷിച്ചതുപോലെ ബാങ്കിൽ നിന്ന് പണം കൊള്ളയടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മോഷണത്തിന് ശേഷം തിരികെ വന്ന് കാറിൽ കയറിയ അയാളെ എന്നാൽ ഡ്രൈവർ ചതിച്ചു. മോഷ്ടാവിന്‍റെ വിശദാംശങ്ങൾ ഇയാൾ പൊലീസിനെ അറിയിച്ചു. മണിക്കൂറുകൾക്കകം പോലീസ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.