ബിരുദ പ്രവേശനം നേടി പിന്മാറുന്നവർക്ക് ഫീസ് തിരിച്ചു നൽകണമെന്ന് യുജിസി
ന്യൂഡൽഹി: അധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് വിട്ടുപോയ വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി. പ്രവേശനം റദ്ദാക്കിയാലും മുഴുവൻ ഫീസും നൽകണമെന്ന സർവകലാശാലകളുടെ ആവശ്യത്തിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണിത്. നിർദേശം പാലിക്കാത്ത സർവകലാശാലകൾക്കും കോളേജുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും.
ഡിസംബർ 31ന് ശേഷമാണ് വിട്ടുപോകുന്നതെങ്കിൽ 1,000 രൂപയിൽ താഴെയുള്ള പ്രോസസ്സിംഗ് ഫീസ് നൽകേണ്ടിവരും. ഒറിജിനൽ രേഖകൾ ഉൾപ്പെടെ ഒന്നും തടഞ്ഞുവയ്ക്കാൻ പാടില്ല.