റഷ്യ വിട്ടയച്ച സൈനികന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളുമായി യുക്രൈന്‍

കീവ് (യുക്രൈന്‍): റഷ്യൻ സൈന്യം പിടികൂടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത യുക്രൈനിയൻ സൈനികന്റെ ചിത്രങ്ങൾ യുക്രൈന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. മിഖൈലോ ഡയനോവ് എന്ന സൈനികനെ റഷ്യ പിടിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണിത്. മുഖത്തും കൈകളിലും പരിക്കേറ്റ ഡയാനോവ് മെലിഞ്ഞ് എല്ലും തോലുമായി മാറിയെന്നും യുക്രൈനിയൻ ഡിഫന്‍സ് ട്വീറ്റ് ചെയ്തു.

“ഭാഗ്യവാന്മാരില്‍ ഒരാളാണ് യുക്രൈന്‍ സൈനികന്‍ മിഖൈലോ ഡയനോവ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് ജീവന്‍ തിരിച്ചുവിട്ടി. ഇത്തരത്തിലാണ് ജവീന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. റഷ്യ നാനിസം പിന്‍തുടരുന്നത് ഇത്തരത്തിലാണ്.” – യുക്രൈന്‍ കുറ്റപ്പെടുത്തി.

മരിയോപോളിലെ സ്റ്റില്‍പ്ലാന്റിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ വര്‍ഷം ആദ്യമാണ് ഡയനോവ് പിടിയിലാകുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹമടക്കം 205 തടവുകാരെ റഷ്യ മോചിപ്പിക്കുന്നത്.