വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തെന്ന് യുക്രെയ്ൻ

കീവ്: വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ വീഡിയോയും ഇവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നശിപ്പിക്കപ്പെട്ട റഷ്യൻ ടാങ്കുകളുടെ എണ്ണം ഉടൻ തന്നെ 2,000 ആകുമെന്നും യുക്രെയ്ൻ അവകാശപ്പെട്ടു.

കേടായ ടാങ്കുകൾക്കിടയിൽ പ്രവർത്തിക്കുന്ന മറ്റൊരു ടാങ്കിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. മറ്റ് സ്ഥലങ്ങളിൽ നടക്കുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൃശ്യങ്ങൾ എവിടെ നിന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.

യുക്രെയ്ൻ കഴിഞ്ഞ ദിവസം സമാനമായ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു.‘‘അവർക്ക് മൂന്നു ദിവസം കൊണ്ട് കീവ് കീഴടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ചിലത് തെറ്റിപ്പോയി. അധിനിവേശക്കാരുടെ അവശേഷിപ്പുകൾ ചെർണീവ് പ്രദേശത്തെ ആക്രിസാധനങ്ങളാണ്’’ എന്നായിരുന്നു ട്വീറ്റ്.