യുക്രെയ്ൻ യുദ്ധം തീർക്കാൻ ശ്രമിക്കുന്നു: മോദിയോട് പുട്ടിൻ

സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ): ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ടെന്ന് പറഞ്ഞ പുട്ടിൻ മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു. ഈസ്റ്റേൺ എക്കണോമിക് ഫോറത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തിനും റഷ്യൻ വളത്തിന് വേണ്ടിയുള്ള അഭ്യർത്ഥനയ്‌ക്കും പുട്ടിൻ നന്ദി രേഖപ്പെടുത്തി.

“യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടും ആശങ്കകളും തനിക്കറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് അറിയിക്കുമെന്നും പുട്ടിൻ പറഞ്ഞു. “ഇത് യുദ്ധത്തിനുള്ള സമയമല്ല. ഇതിനെക്കുറിച്ച് ഫോണിലൂടെ താങ്കളോടു സംസാരിച്ചിട്ടുണ്ട്. സമാധാനത്തിന്റെ പാതയിൽ എങ്ങനെ മുന്നോട്ടു പോകാമെന്നുള്ള ചർച്ചയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും ഒന്നിച്ചു നിൽക്കുന്നു.” പുട്ടിൻ പറഞ്ഞു.