യുക്രൈൻ അധിനിവേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: യുക്രൈനെ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും, എന്നാൽ യുക്രൈൻ പ്രസിഡന്റ് അത് അവഗണിക്കുകയായിരുന്നെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് യുഎസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നും എന്നാൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അത് കേൾക്കാൻ തയ്യാറായില്ലെന്നും ബൈഡൻ പറഞ്ഞു.

ലോസ് ഏഞ്ചൽസിലെ ഡെമോക്രാറ്റിക് ഫണ്ട് റൈസറിൽ സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്.