യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ ആക്രമണത്തിൽ എംഎസ്എഫ് പ്രവര്‍ത്തകയ്ക്ക് പരിക്ക്

തിരൂര്‍: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എസ്.എം പോളിടെക്നിക് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയും എം.എസ്.എഫ് പ്രവര്‍ത്തകയുമായ ഉണ്യാല്‍ സ്വദേശി ഷംല(21)യ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഷംലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പോളിടെക്നിക്കിലെ എസ്.എഫ്.ഐ. നേതാവ് വെട്ടം സ്വദേശി കുന്നത്ത് അഭിജിത്തിനെ (20) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം അനുവദിച്ചു.

യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ് എല്ലാ സീറ്റുകളിലും വിജയിച്ചിരുന്നു. ക്ലാസ് മുറികളിൽ മധുരം വിതരണം ചെയ്യുമ്പോഴാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് ഷംല പറഞ്ഞു. എന്നാൽ യു.ഡി.എസ്.എഫ് പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചു.