ഉണ്ണി മുകുന്ദന് പ്രതിഫലം നല്‍കാതെ പറ്റിച്ചു: ആരോപണവുമായി നടൻ ബാല
നടൻ ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ പലർക്കും പ്രതിഫലം ലഭിച്ചില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. തനിക്ക് ശമ്പളം കിട്ടിയില്ലെങ്കിലും ബാക്കിയുള്ളവർക്ക് പണം നൽകണമെന്നാണ് ബാലയുടെ ആവശ്യം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം.
“ഒരു കോടി 25 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാന്‍ കഴിയും. പക്ഷേ നിങ്ങള്‍ക്കായി കഷ്ടപ്പെട്ടവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ന്യായമില്ല. സംവിധായകന് അടക്കമുള്ളവര്‍ക്ക് പണം നല്‍കിയിട്ടില്ല. എല്ലാവര്ക്കും ആവശ്യങ്ങളുണ്ട്. പരാതി കൊടുക്കുന്നില്ല. പക്ഷേ ഉണ്ണി മുകുന്ദന് കുറിച്ച് കൂടി നന്നാകണം. അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കാന്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. പരാതിയുമില്ല. ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദന്. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തില്‍ വേണ്ട, മനുഷ്യന് മനുഷ്യനായി ഇരിക്കണം.” ബാല പറഞ്ഞു.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം നവംബർ 25നാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണവും നേടാൻ ചിത്രത്തിന് സാധിച്ചു. ഇതിന് പിന്നാലെയാണ് ഈ ആരോപണങ്ങളുമായി ബാല രംഗത്തെത്തിയത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമായിരുന്നു ഷഫീഖിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. നേരത്തെ മേപ്പടിയാൻ എന്ന ചിത്രം ഉണ്ണി മുകുന്ദൻ നിർമ്മിച്ചിരുന്നു. മനോജ് കെ ജയന്, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.