ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ ടീസര്‍ പുറത്ത്

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നവംബർ 25ന് റിലീസ് ചെയ്യും.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ പ്രവാസിയായ ഷഫീഖിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷഫീഖിന്‍റെ സന്തോഷത്തി’ൽ അച്ഛൻ അഭിനയിക്കുമെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആദിത്യ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു. 

ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ. എൽദോ ഐസക്കാണ് ഛായാഗ്രാഹകൻ. നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ . പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുൺ ആയൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ രാജേഷ് പി.എം, കളറിസ്റ്റ് വിവേക് നായർ.