ഉറുസ് പെർഫോമന്റെ ഇന്ത്യൻ വിപണിയിൽ; വില 4.22 കോടി മുതൽ
ലംബോർഗിനിയുടെ എസ്‍യുവി ഉറുസിന്‍റെ പെർഫോമന്റെ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്‍റെ സുഖസൗകര്യങ്ങളോടും പെർഫോമന്റെയുടെ ഹാൻഡിലിങ്ങുമായാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
നിലവിലെ ഉറുസിൽ അതേ 4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 8 എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകുന്നത്, എന്നാൽ പവർ 16 എച്ച്പി മുതൽ 666 എച്ച്പി വരെ വർദ്ധിച്ചു. ടോർക്ക് 850 എൻ എം ആണ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.3 സെക്കൻഡ് മാത്രം മതി.
എയർ സസ്പെൻഷനു പകരം കോയിൽ സ്പ്രിംഗ് സസ്പെൻഷൻ ആണ്. സാന്റ്, സ്നോ, മഡ് എന്നീ ഡ്രൈവ് മോഡുകൾ ഒഴിവാക്കിയാണ് പുതിയ മോഡൽ വരുന്നത്. നിലവിലെ ഉറുസിനേക്കാൾ 16 എംഎം വീതിയും 25 മില്ലീമീറ്റർ നീളവുമുണ്ട് പുതിയ മോഡലിന്. ആൾട്ടേർഡ് ബോണറ്റും ബമ്പറും പുതിയ മോഡലിന്‍റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.