യുഎസ് പ്രസിഡന്റ് ബൈഡന്റെ പരിശോധനാഫലം കോവിഡ് നെഗറ്റീവ്
യുഎസ്: യുഎസ് പ്രസിഡന്റ് ബൈഡന്റെ പരിശോധനാഫലം കോവിഡ് നെഗറ്റീവ് ആയി. രണ്ടാമത്തെ പരിശോധനയിലും നെഗറ്റീവ് ആകുന്നതുവരെ പ്രസിഡന്റ് ഐസൊലേഷനിൽ തുടരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 79കാരനായ ബൈഡൻ ജൂലൈ 21ന് ആദ്യമായി കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിച്ചു എന്നാൽ ജൂലൈ 30ന് അദ്ദേഹം വീണ്ടും പോസിറ്റീവ് ആകുകയായിരുന്നു. ആന്റിവൈറൽ മരുന്നായ പാക്സ്ലോവിഡ് എടുക്കുന്ന ഒരു ചെറിയ ശതമാനം ആളുകളിൽ കണ്ട “റീബൗണ്ട്” കേസ് ആയിരുന്നു ബൈഡന്റേത് എന്ന് ഡോക്ടർമാർ അറിയിച്ചു.