മൈക്രോസോഫ്റ്റ് ആര്‍മി ഗോഗിള്‍ ഉപയോഗിച്ച യുഎസ് സൈനികര്‍ക്ക് ആരോഗ്യപ്രശ്നങ്ങൾ

പെന്റഗൺ: സൈനികർക്കായി മൈക്രോസോഫ്റ്റ് നിർമ്മിച്ച സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച സൈനികർക്ക് തലവേദന, തലകറക്കം, ഓക്കാനം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. പെന്‍റഗണിലെ ടെസ്റ്റിങ് ഓഫീസ് നടത്തിയ പരിശീലനത്തിനിടെയാണ് സൈനികർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.

സൈനികർക്കായുള്ള മൈക്രോസോഫ്റ്റിന്‍റെ ഹോളോ ലെൻസ് ഗ്ലാസുകളുടെ പ്രത്യേകം പരിഷ്കരിച്ച പതിപ്പാണ് പരിശീലനത്തിനായി ഉപയോഗിച്ചത്. ഇത് മൂന്ന് മണിക്കൂറിൽ താഴെ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.

കണ്ണടയ്ക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടെന്ന് ഓപ്പറേഷൻസ്, ടെസ്റ്റിംഗ് ആൻഡ് ഇവാലുവേഷൻ ഡയറക്ടർ നിക്കോളാസ് ഗുവെര്‍ട്ടിന്‍ പറഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയതെന്ന് ഈ മാസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.