വനിതാ സൈനികർക്കായി ‘ടാക്റ്റിക്കല്‍ ബ്രാ’ അവതരിപ്പിക്കാൻ അമേരിക്ക

തങ്ങളുടെ വനിതാ സൈനികര്‍ക്കായി ടാക്റ്റിക്കല്‍ ബ്രേസിയര്‍ വികസിപ്പിച്ച് യുഎസ് സൈന്യം. മസാച്യുസെറ്റ്സിലെ നാറ്റിക്കിലുള്ള യുഎസ് ആർമി കോംബാറ്റ് കേപ്പബിലിറ്റീസ് ഡെവലപ്പ്‌മെന്റ് കമാന്‍ഡ് സോള്‍ജ്യര്‍ സെന്ററാണ് (ഡിഎവികോം) ആർമി ടാക്റ്റിക്കൽ ബ്രേസിയർ എന്നറിയപ്പെടുന്ന ഈ ബ്രായുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. യുഎസ് സൈനിക ചരിത്രത്തിൽ വനിതാ സൈനികർക്ക് നിര്‍ദേശിക്കപ്പെടുന്ന ആദ്യത്തെ ഔദ്യോഗിക യൂണിഫോം ബ്രായാണിത്.

2022 അവസാനത്തോടെ സൈനിക യൂണിഫോമിനുള്ള ബ്രായുടെ അന്തിമ ഡിസൈൻ ആശയങ്ങൾ ഡിസൈൻ ടീം അംഗങ്ങൾ അവതരിപ്പിക്കുമെന്ന് സോൾജിയർ സെന്‍റർ വക്താവ് ഡേവിഡ് ആക്സറ്റ പറഞ്ഞു.
ബ്രായുടെ രൂപകൽപ്പന സൈന്യം അംഗീകരിച്ചുകഴിഞ്ഞാൽ, അത് ഔദ്യോഗികമായി സൈനിക യൂണിഫോമിന്‍റെ ഭാഗമാകും.