വി. മുരളീധരനെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പരിഹാസവുമായി സംസ്ഥാന ബി.ജെ.പി മുൻ ബൗദ്ധിക സെൽ കൺവീനർ ടി.ജി.മോഹന്‍ദാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴെല്ലാം. മുരളീധരൻ, യാദൃശ്ചികമായി, വീഡിയോയിൽ പ്രത്യക്ഷപ്പെടാൻ കഴിയുന്ന വിധത്തിൽ പുറകിൽ, അല്ലെങ്കിൽ വശത്ത് ഇരിക്കും. ക്യാമറ ഏത് ആംഗിളിൽ വച്ചാലും മുരളീധരൻ അതിൽ ഉണ്ടാകും,” മോഹന്ദാസ് പറഞ്ഞു. നല്ല സാമര്‍ഥ്യമാണെന്നും പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുതെന്നും മോഹന്‍ദാസ് പറയുന്നുണ്ട്.