വടക്കഞ്ചേരി അപകടം; ബസേലിയോസ് സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് സിന്‍സി അനില്‍
കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ അധികൃതരില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് സാമൂഹിക നിരീക്ഷക സിൻസി അനിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
അപകടത്തിൽ പെട്ട കുട്ടികൾ പഠിക്കുന്ന മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലാണ് മകനെ പ്രവേശിപ്പിച്ചതെന്നും എന്നാൽ 100 ശതമാനം വിജയം നേടിയ സ്കൂളാണിതെന്നും മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തനായ തന്‍റെ കുട്ടി വിജയശതമാനം കുറയ്ക്കുമെന്ന് പറഞ്ഞ് മകനെ സ്കൂളിൽ നിന്ന് മാറ്റണമെന്ന് അധികൃതർ തന്നോട് പറഞ്ഞതായി സിൻസി പറഞ്ഞു.
അഡ്മിഷൻ എടുത്തപ്പോൾ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും സിൻസി പറയുന്നു. പോരായ്മകളുള്ള കുട്ടികൾക്ക് നിർബന്ധിത ടിസി നൽകുന്നത് തടയണമെന്ന് സിൻസി പറഞ്ഞു.