രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ തിരിച്ചെത്തുന്നു

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത പരിശീലകൻ ഏണസ്റ്റോ വാൾവെർദെ ഡ​ഗ്ഔട്ടിലേക്ക് തിരിച്ചെത്തുന്നു. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക് ബിൽബാവോയുടെ പരിശീലകനായാണ് വാൾവെർദെ തിരിച്ചെത്തുന്നത്. ബിൽബാവോയിലെ വാൾവെർദെയുടെ മൂന്നാമത്തെ ദൗത്യമാണിത്.

2017 മുതൽ രണ്ടര വർഷം ബാഴ്സലോണയുടെ പരിശീലകനായിരുന്നു വാൾവെർദെ. ലാ ലിഗയും കോപ്പ ഡെൽ റേയും നേടിയിട്ടും ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ ഇടം നേടാത്തതിനെ തുടർന്ന് 2020 ൻറെ തുടക്കത്തിൽ വാൽവെർദെ പുറത്തായി. അതിനുശേഷം വാൾവെർദെയുടെ പേർ നിരവധി തവണ ഉയർന്നുവന്നു, നിരവധി ക്ലബ്ബുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്, പക്ഷേ ഒന്നും യാഥാർത്ഥ്യമായിട്ടില്ല. ഇപ്പോൾ രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ ഡഗ്ഔട്ടിലേക്ക് മടങ്ങുകയാണ്.

അടുത്തിടെ, ബിൽബാവോയിൽ ക്ലബ് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രസിഡൻറായി വിജയിച്ച ജോൺ യൂറിയറ്റിൻറെ വാഗ്ദാനമായിരുന്നു വാൽവെർദെയെ തിരികെ കൊണ്ടുവരുമെന്ന്. അർജൻറീനൻ കോച്ച് മാർസെലോ ബിയെൽസയെ തിരികെ കൊണ്ടുവരുമെന്ന് യൂറിയറ്റിൻറെ എതിരാളിയായ ഇനാകി അർഷബാലറ്റയും വാഗ്ദാനം ചെയ്തിരുന്നു.