വാരണാസി സ്‌ഫോടനം; മുഖ്യ സൂത്രധാരന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

ഗാസിയാബാദ്: ഒന്നിലധികം സ്ഫോടനങ്ങൾ വാരാണസിയിൽ നടത്തിയ വലിയുല്ലാ ഖാനെ വാരണാസി കോടതി കുറ്റക്കാരനെന്നു വിധിച്ചു.16 വർഷത്തിന് ശേഷമാണ് കോടതി വിധി വരുന്നത്. ഗാസിയാബാദ് കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. ശിക്ഷ വിധി ജൂൺ ആറിന് പ്രഖ്യാപിക്കും.

2006 മാർച്ച് ഏഴിന് സങ്കട് മോച്ചൻ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷനിലും നടന്ന ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വാരണാസിയിലെ സങ്കട് മോച്ചൻ ക്ഷേത്രത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. 15 മിനിറ്റിനു ശേഷം റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് പുറത്ത് ബോംബ് പൊട്ടി.