മലക്കപ്പാറയിൽ വീണ്ടും വാഹനങ്ങള്‍ തടഞ്ഞ് ഒറ്റയാന്‍; വിനോദസഞ്ചാരികൾക്ക് യാത്രാവിലക്ക്
മലക്കപ്പാറ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആനമല റോഡിൽ വീണ്ടും ഒറ്റയാൻ വാഹനങ്ങൾ തടഞ്ഞു. മദപ്പാടിനെ തുടർന്ന് ആന ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ആനമല റോഡ് വഴി മലക്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി.
വനംവകുപ്പിന്റെ മലക്കപ്പാറ, വാഴച്ചാൽ ചെക്ക് പോസ്റ്റുകളിലെത്തുന്ന വിനോദസഞ്ചാരികളെ തിരിച്ചയക്കുകയാണ്. എത്ര ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ വിനോദ സഞ്ചാരികൾക്ക് മലക്കപ്പാറ സന്ദർശിക്കാം. വ്യാഴാഴ്ച രാവിലെ 7.30 ഓടെ ഷോളയാർ ഭാഗത്ത് ഇറങ്ങിയ ഒറ്റയാന്‍ റോഡിൽ നിന്ന് മാറാതെ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു.
വാൽപ്പാറയിൽ നിന്ന് തേയിലയുമായി വന്ന ലോറികൾ അരമണിക്കൂറിലേറെയായി തടഞ്ഞു. പലപ്പോഴും ലോറികൾ പിന്നിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ലോറിയുടെ അടുത്തെത്തിയെങ്കിലും ആക്രമിച്ചില്ല. രാവിലെ മലക്കപ്പാറയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരെ ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രികർ വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെട്ടു.