വീണ ജോർജിനെ വേദിയിലിരുത്തി പ്രശംസിച്ച് വെള്ളാപ്പള്ളി

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പ്രശംസിച്ച് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. വീണാ ജോർജ് മിടുക്കിയായ മന്ത്രിയാണെന്നും വീണ ചെയ്യുന്നതെല്ലാം കുറ്റകരമാണെന്ന് കണ്ടെത്തുന്ന രാഷ്ട്രീയ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രശംസ.

കോന്നി എംഎൽഎ ജനീഷ് കുമാറിനെയും വെള്ളാപ്പള്ളി നടേശൻ പ്രശംസിച്ചു. കെ.യു ജനീഷ് കുമാർ ജനകീയനായ എം.എൽ.എയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനി ആർക്കും ജെനീഷിനെ തകർക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുന്നാക്കക്കാരിലെ പിന്നാക്ക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. മുന്നാക്ക സംവരണം പിന്നാക്ക വിഭാഗങ്ങളെ വീണ്ടും പിന്നോട്ടടിക്കാനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മറ്റ് സമുദായങ്ങൾ ഒന്നിച്ചു നിന്നാൽ നീതി കിട്ടും. എന്നാൽ ഈഴവർ സംഘടിച്ചാൽ ജാതി പറയുന്നു എന്ന് പറയുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.