സിവിക് ചന്ദ്രൻ കേസിൽ സ്ഥലംമാറ്റത്തിനെതിരെ ജഡ്ജിയുടെ ഹർജിയിൽ വിധി ഇന്ന്

എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ വിവാദ പരാമർശത്തെ തുടർന്ന് സ്ഥലംമാറ്റത്തിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻ ജഡ്ജി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ വിധി പറയുക.

കൊല്ലം ലേബർ കോടതിയിലേക്കുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലേബർ കോടതിയിൽ ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ അനുമതി തേടിയില്ലെന്ന ജഡ്ജിയുടെ നിലപാടും വിചാരണ വേളയിൽ കോടതി അംഗീകരിച്ചില്ല.

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് മുൻ ജഡ്ജിയുടെ പരാമർശം വിവാദമായിരുന്നു. രണ്ട് ലൈംഗിക പീഡനക്കേസുകളിലാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചത്.