കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിധി ഇന്ന്

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ (പിഎംഎൽഎ) സാധുത ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഒരു കൂട്ടം ഹർജികൾ പരിഗണിച്ചത്.

ആരോപണവിധേയനായ വ്യക്തിക്ക് സമൻസ് അയയ്ക്കുന്നതും ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള പിഎംഎൽഎ ആക്ട് പ്രകാരമുള്ള നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാർ ഉന്നയിക്കുന്ന പ്രധാന വാദം. കാർത്തി ചിദംബരം, മെഹ്ബൂബ മുഫ്തി എന്നിവർ നൽകിയ ഹർജികളും ഇതിൽ ഉൾപ്പെടുന്നു.

പി.എം.എ ആക്ടിലെ 50-ാം വകുപ്പിന്‍റെ ഭരണഘടനാപരമായ സാധ്യതയെയാണ് മെഹബൂബ മുഫ്തി ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി സർക്കാർ ഇഡിയെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കെ ഇന്നത്തെ സുപ്രീം കോടതി വിധി നിർണായകമാണ്.