വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കേരള ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് തുടരും. കേസിൽ സർക്കാരിന് വേണ്ടി അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസാണ് ഹാജരാകുന്നത്. അദ്ദേഹം ക്വാറൻറീനിലായതിനാൽ വാദങ്ങൾക്ക് സമയം നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. കേസിൽ വിജയ് ബാബുവിൻറെ അറസ്റ്റ് നേരത്തെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

ജൂൺ ഒന്നിനാണ് വിജയ് ബാബു ദുബായിൽ നിന്ന് കൊച്ചിയിലെത്തിയത്. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത ശേഷം രാജ്യം വിട്ട വിജയ് ബാബു ആഴ്ചകൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടർ ന്ന് ഇയാളെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തു. ജാമ്യഹർജിയിൽ പറഞ്ഞ അതേ കാര്യങ്ങളാണ് വിജയ് ബാബു അന്വേഷണ സംഘത്തിൻ മുന്നിൽ ആവർത്തിച്ചത്. പരസ്പര സമ്മതത്തോടെയാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും സിനിമയിൽ അവസരം നൽകാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിജയ് ബാബു പ്രതിയായ കേസുമായി ബന്ധപ്പെട്ട് ഒരു നടൻ ഉൾപ്പെടെ നാൽ പേരെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ദുബായിൽ ഒളിവിൽ കഴിയവെ വിജയ് ബാബുവിൻ ക്രെഡിറ്റ് കാർഡ് നൽകിയത് നടനാണെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 സാക്ഷികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. വിജയ് ബാബുവിൻറെ രണ്ട് മൊബൈൽ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.