ജ്വലിച്ച് ‘വിക്രം’; കമല്‍ ഹാസന്റെ കരിയറില്‍ ആദ്യത്തെ 300 കോടി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസനെ നായകനാക്കിയ ചിത്രം ‘വിക്രം’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ചിത്രം 300 കോടി ക്ലബിൽ പ്രവേശിച്ചു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടത്തിന്റെ വക്കിലാണ് ഇപ്പോൾ ചിത്രം. 

ചിത്രം 300 കോടി രൂപ നേടിയതായി ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാല പ്രഖ്യാപിച്ചു. ചിത്രം ലോക ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടി. കമൽഹാസന്റെ കരിയറിലെ ആദ്യ 300 കോടി കളക്ഷൻ ആണിത്.