തെലങ്കാനയില്‍ സംഘര്‍ഷം രൂക്ഷം ; പ്രതിഷേധക്കാർ അറസ്റ്റിൽ

തെലങ്കാന: തെലങ്കാനയിൽ ഇന്നലെ രാത്രി വീണ്ടും സംഘർഷം. ശക്തമായ പൊലീസ് നടപടിയിൽ, പ്രതിഷേധക്കാരെ രാത്രിയിൽ അവരുടെ വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്തു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് നരനായാട്ട് നടത്തിയെന്ന് മുസ്ലിം സംഘടനകൾ പ്രതികരിച്ചു.

വനിതാ പൊലീസില്ലാതെ സ്ത്രീകൾ ഉള്ള വീടുകളിൽ അവർ അതിക്രമിച്ചുകയറി പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചു. സമാധാനപരമായ പ്രതിഷേധത്തെ അക്രമമാക്കി മാറ്റിയത് പൊലീസാണെന്നും സംഘടനകൾ പ്രതികരിച്ചു. പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലാണ്.

ഓൾഡ് സിറ്റിയിലെ ഷഹാലി ബന്ദയിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ആശാ തിയേറ്ററിന് സമീപമായിരുന്നു സംഭവം. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തെലങ്കാന എംഎൽഎ രാജാ സിംഗിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്.